"ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി.... ഭക്തി സാന്ദ്രമായ ഗംഗയുടെ തീരത്ത് ഇരുട്ട് വീഴും മുന്‍പേ എന്റെ കണ്ണുകളില്‍ ഇരുട്ട് പെയ്യാന്‍ തുടങ്ങി.... നൂറ്റാണ്ടുകളായി മനുഷ്യ കുലത്തിലെ ശതകോടി ജന്മങ്ങളെ തഴുകിയ കാല പ്രവാഹമേ, സ്വീകരിക്കുക........... നിന്‍ ശാന്തമാം ഹൃത്തടത്തിലേക്ക് ഈ സാധ്വിയേയും...."
അലഹബാദില്‍ ആഷാദ് (അനുജന്‍) 'ട്രിപ്പിള്‍-ഐറ്റി' ഗസ്റ്റ് ഹൗസില്‍ ഒരുക്കിയ ആതിഥ്യമൊഴികെ ബാക്കിയെല്ലാം പുരാതനമായി ഞങ്ങള്‍ക്ക് തോന്നി. ട്രെയിന്‍ യാത്ര യുടെ നീണ്ട മടുപ്പിക്കലുകള്‍ക്കൊടുവില്‍ വന്നിറങ്ങിയത് അത്ര സുഖമുള്ള സ്ഥലതല്ലെന്നു ഉറപ്പായി. ആഷാദ് കൂടെ കൂടെ പറയാറുള്ള അലഹബാദിന്റെ ദാരിദ്ര്യം നേരിട്ട് കാണുകയായിരുന്നു.
അലഹബാദ് ഒരു പൌരാണിക നഗരമാണ്. കെട്ടിടങ്ങളും മനുഷ്യജീവിതവും അത് സാക്ഷ്യപ്പെടുത്തുന്നു. വന്നിറങ്ങിയ ദിവസം അസഹ്യമായ ചൂടായിരുന്നു നഗരത്തിനു. ജീവനുള്ളതും ജെവനില്ലാത്തവയും ഒരുപോലെ വെന്തുരുകുകയാണ്. ഭരതന്‍റെ "വൈശാലി" സിനിമയിലെ രംഗങ്ങള്‍ ആക്ഷനും കട്ടുമില്ലാതെ റീല് കളായി പരന്നുകിടന്നു.
യാത്ര കാശിയിലേക്കാണ്. കുഞ്ഞുനാള്‍ മുതല്‍ കേള്‍ക്കുന്നതാണു "കാശി യാത്രാ" എന്ന പ്രയോഗം. "താനെന്താ കാശിക്കു പോവുകയാണോ...?' എന്ന നാട്ടിന്‍പുറത്തെ ദ്വയാര്‍ദ്ധ ചോദ്യങ്ങള്‍ ഓര്‍ത്തു. ഇപ്പോള്‍ ആരെങ്കിലും വന്നു ഞങ്ങളോട് ചോദിക്കുമോ ആ പഴയ ചോദ്യം...!
ചരിത്രത്തോളം തന്നെ പഴക്കമുണ്ട് കാശിയിലേക്കുള്ള
ദരിദ്രരും നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍......

കാല പ്രവാഹം
ഗംഗയുടെ ഓള പ്പരപ്പിലൂടെ യാത്ര. ഒഴുകി നടക്കുന്ന തിരിനാള ങ്ങള്‍ക്കിടയിലൂടെ നൗക നീങ്ങി. ഗംഗയില്‍ നിന്നും ഘട്ടിലേക്ക് നോക്കുന്പോള്‍ കാഴ്ച മറ്റൊന്നാണ്. രാജ ഭരണകാലത്തെ ചിത്രങ്ങള്‍ പോലെ കോട്ട കൊട്ടളങ്ങളും പടിക്കെട്ടുകളുമായി ഒരു രാജകീയ കല. ഘട്ടുകളില്‍ നിന്നും ഘട്ടുകളിലേക്ക് നൗക ഒഴുകി. സഞ്ചാരികള്‍ കുറഞ്ഞ ഘട്ടുകളില്‍ ധ്യാന നിരതരായ ജടാധാരികള്‍... സന്യാസ ജീവിതത്തിന്റെ അപൂര്‍വ്വ കാഴ്ചകള്‍...!

"ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി...."
ഉന്മാദം.........!
പടവുകളില്‍ ഒരിടത് ആയി ആരതിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പുരോഹിതരും സഹായികളും തട്ടുകളില്‍ പൂജ ദ്രവ്യ ങ്ങള്‍ നിരത്തിവച്ച് തുടങ്ങി...ആരതിയില്‍ പങ്കെടുക്കാനായി എത്തിയവര്‍ ചുറ്റും ചമ്രം പടിഞ്ഞു ഇരിക്കാന്‍ തുടങ്ങി. ഘട്ടുകള്‍ ജന നിബിഡമായി......!
ലഹരിയുടെ ദൂമപടലങ്ങള്‍ ഘട്ടുകളെ പൊതിഞ്ഞു തുടങ്ങി. ഓലക്കുടയ്ക്കു താഴെ നിരത്തിയിട്ടിരിക്കുന്ന മരതട്ടിയിലോന്നില്‍ കിടന്നു സഹ-സഞ്ചാരി മയങ്ങാന്‍ തുടങ്ങി. പുണ്യ സ്നാനത്തിന്റെ ഈറനണിഞ്ഞു ഭക്തര്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു. ഓളപ്പരപ്പില്‍ തിരിനാളങ്ങളുടെ എണ്ണം കൂടി. ഗംഗയില്‍ സ്നാനം ചെയ്യുന്നവര്‍ വര്‍ധിച്ചു. അവരുടെ ശബദം വിലാപങ്ങളായി.
....ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി. ഭക്തി സാന്ദ്രമായ ഗംഗയുടെ തീരത്ത് ഇരുട്ട് വീഴും മുന്‍പേ എന്റെ കണ്ണുകളില്‍ ഇരുട്ട് പെയ്യാന്‍ തുടങ്ങി. നൂറ്റാണ്ടുകളായി മനുഷ്യ കുലത്തിലെ ശതകോടി ജന്മങ്ങളെ തഴുകിയ കാല പ്രവാഹമേ, സ്വീകരിക്കുക, നിന്‍ ശാന്തമാം ഹൃത്തടത്തിലേക്ക് ഈ സാധ്വിയേയും....!

സ്നാനം
ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് കാശി യാത്രയ്ക്ക് ഒരുങ്ങിയത്. ഇന്നലെ രാത്രി മഴ പെയ്തതിനാല്‍ ചൂടിനും സ്ഥായിയായ പോടിപടലങ്ങള്‍ക്കും അല്പം ശമനം ഉണ്ട്. 'ട്രിപ്പിള്‍-ഐറ്റി' സ്ഥിതി ചെയ്യുന്ന ജല്‍വ്വയില്‍ നിന്നും അലഹബാദ് നഗരത്തിലേക്ക് നല്ല ദൂരമുണ്ട്. അലഹബാദില്‍ നിന്നും വാരാണസിക്ക് ബസ്സ് കിട്ടും . "ഇലഹബാദ്" എന്ന് ബഹളം കൂട്ടിയ ഒരു പച്ച ഓട്ടോയില്‍ ഇരിക്കാന്‍ സ്ഥലം കിട്ടി. പൊട്ടിപ്പൊളിഞ്ഞ റോട്ടിലൂടെ പഴകി പൊളിഞ്ഞ ആ തകരവണ്ടിയില്‍ ഞങ്ങള്‍ ചരിത്ര നഗരി ലക്‌ഷ്യം വച്ച് പാഞ്ഞു.
വഴികള്‍ക്ക്. വഴി നീളെ തോളില്‍ കാവടി ചിന്തുകള്‍ ഏന്തിയ കാവി വേഷധാരികള്‍. വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ ഗംഗയുടെ പുണ്ണ്യതിലമാരാന്‍ നഗ്നപാദരായ് കാശി യിലെക്കൊഴുകുന്നവര്‍....
രൂപം കൊണ്ടും കര്‍മ്മം കൊണ്ടും മധ്യ കാലഘട്ടത്തെ പ്രധിനിധീകരിക്കുന്ന ഞങ്ങള്‍ കയറിയ ബസ്സ് കാശിയിലെക്കടുത്തു. കാശിയിലെക്കടുക്കും തോറും തിരക്ക് കൂടുന്നു. തിക്കും തിരക്കും ബഹളങ്ങളും. പാപികള്‍...!....പാപമോചിതര്‍...! റോഡിനിരുവശവും പൌരാണിക കെട്ടിട സമുച്ചയങ്ങള്‍.... താഴെ നിര നിരയായി കാശിയുടെ കച്ചവടപ്പുരകള്‍..........
ഗംഗ. അനാദിയായ പ്രവാഹം. കല്‍പ്പടവുകള്‍ ഇറങ്ങും മുന്‍പേ പ്രവാഹം കാണാം. ഹിമാലയ സാനുവില്‍നിന്നും ഉത്ഭവിച്ചു ഋഷികേശും, ഹരിദ്വാറും താണ്ടി ഹരിയാനയുടെ സമതലങ്ങളിലൂടെ യുപിയുടെ വിരിമാറില്‍ പാപ നാശിനി യാവുന്ന കാലപ്രവാഹം. ഭയവും ഭക്തിയും പാപചിന്തകളും തളം കെട്ടിയ ഘട്ടുകള്‍ ഗംഗയിലമരാന്‍ വെമ്പി....!
മുട്ടോളം, നെഞ്ചോളം, കഴുത്തോളം, പിന്നെ തലയും മുങ്ങവേ മോക്ഷം പ്രാപിക്കുന്ന പതിനായിരങ്ങള്‍.....! പൂര്‍വ്വികരുടെ ഓര്‍മ്മകളായി ജലപ്പരപ്പുകളില്‍ ഒഴുകി നടക്കുന്ന തിരിനാളങ്ങള്‍...... ഭക്തിയുടെ മൂര്‍ച്ചകള്‍......!
ജലസവാരിക്ക് ഇവിടെ ചെറിയ നൌകകള്‍ ഉണ്ട്. നിരന്നു കിടക്കുന്ന നൌകകള്‍ നല്ലൊരു കാഴ്ചയാണ്. തുഴചിലുകാര്‍ മടി വിളിക്കുന്നു. അറിയാവുന്ന ഹിന്ദിയില്‍ വിലപേശി. ഹിന്ദി ഭാഷ പരിജ്ഞാനം ആണ് ഇവിടെ മിക്കപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുക. ഒടുക്കം ജലയാത്ര ഉപേക്ഷിച്ചു ഗംഗയിലേക്ക് നോക്കിയിരിക്കവെ മധ്യവയസ്കയും കാഴ്ചക്ക് കുലീനയുമായ ഒരു സ്ത്രീ തോളില്‍ തട്ടി: "ഹായ് ഫ്രെണ്ട്സ്.. യു ലൈക് ബോട്ടിംഗ്..? വിരോധമില്ലെങ്കില്‍ എന്നോടൊപ്പം ബോട്ട് യാത്രയ്ക്ക് പോന്നോളൂ..." തുഴ്ചിലുകാര്‍ക്ക് അതത്ര ഇഷ്ടമായില്ല. അവരുടെ അനിഷ്ടങ്ങളോട് ഹിന്ദിയില്‍ അവര്‍ മറുപടി പറഞ്ഞു.
തുഴചിലുകാര്‍ ഇടയ്ക്ക് ഒരു ഘട്ടില്‍ നൗക അടുപ്പിച്ചു. മുകളിലെ നിലയിലുള്ള ബനാറസ് തുണിതരങ്ങളുടെ വില്പന ശാലയിലേക്ക് പോകാന്‍ അവര്‍ നിര്‍ബന്ധിച്ചു. ഞങ്ങള്‍ അവിടെ വെറുതെ സന്ദര്സിചാലും അവര്‍ക്ക് കമ്മീഷന്‍ കിട്ടുമത്രേ. ബനാറസ് സാരീ, കൂര്‍ത്ത...! തുണിക്കട പടിക്കെട്ടുകള്‍ക്കു മുകളില്‍ ആയതിനാല്‍ സഹയാത്രിക, ഇന്ദിര ത്രിവേദി നൌകയില്‍ തന്നെ ഇരുന്നു. കടയുടെ മട്ടുപ്പാവിലുള്ള ജാലകത്തിലൂടെ താഴേക്കു നോക്കവേ വഞ്ചിയില്‍ ഏകയായ് ഇരിക്കുന്ന ഇന്ദിര ത്രിവേദി, ഒരു ചുമര്‍ചിത്രം പോലെ തോന്നിച്ചു. ഇന്ദിര ത്രിവേദി ദല്‍ഹി മെഡിക്കല്‍ കോളേജില്‍ അധ്യാപികയാണ്.
ഘ്ട്ടുകള്‍ ആണ് കാശിയുടെ പ്രത്യേകത. നിരനിരയായി അനവദി ഘട്ടുകള്‍........... പ്രയാഗ് ഘട്ട്, മാന്‍മന്ദിര്‍ ഘട്ട്, ദിഗ്പതിയ ഘട്ട്, രാനമഹല്‍ ഘട്ട്....... രാജാവും രാജ്ഞഞിമാരും പണിത ഘട്ടുകള്‍!....! ഘട്ടുകള്‍ നിറയെ കല്‍പ്പടവുകള്‍ ആണ്. തണുത്ത കല്‍പ്പടവുകള്‍.............. ഗംഗയുടെ ജലവല്ലരികള്‍ ഇനിയും തേയ്ച്ചു മായ്ച്ചു കളയാത്ത ചരിത്ര സ്ഥലികള്‍.. പടവുകളിലെ ഓലകുടിലുകള്‍ക്ക് താഴെ പൂണൂല്‍ ധരിച്ച പുരോഹിതര്‍..... അവര്‍ക്ക് മുന്നില്‍ ഈറനണിഞ്ഞു ധ്യാനനിരതരായ കുറെ മനുഷ്യര്‍.. പടവുകളിലൂടെ ഞങ്ങള്‍ നടന്നു....! ഇന്നലകളുടെ മണം ഘനീഭവിച്ച വഴികളില്‍ ചരിത്രായനത്തിന്റെ മുഴക്കം. പടവുകളില്‍ ഭസ്മം... വിയര്‍പ്പ്. ദൂരെ ചന്ദനവും വിറകു കൊള്ളികളും ചമതയും കത്തി യെരിഞ്ഞു പുക ആകാശതേക്ക് ഉയരുന്നുണ്ടായിരുന് നു.
നൌകയില്‍ കയറും മുന്‍പ് ഗംഗയിലെക്കൊഴുക്കാന്‍ തിരി വാങ്ങിച്ചിരുന്നു. സ്നാന ഘട്ടിനു മദ്ധ്യേ നൗക നിന്നു. ഗംഗയുടെ ശാന്തമായ ഹൃത്തടം. ഇന്ദിര ത്രിവേദി ധ്യാന നിരതയായി. തിരികലോരോന്നായി ഗംഗയിലെക്കൊഴുക്കി. ഒരുപാത്രത്തില്‍ ഗംഗാ ജലം നിറച്ചു. കയ്യില്‍ കരുതിയ ഒരു തിരി ഞാനും ഒഴുക്കി......... നൌകയില്‍ നിന്നും ഇറങ്ങവേ ഇന്ദിര ത്രിവേദി പറഞ്ഞു: "വീണ്ടും കാണാം... ഇതുപോലെ എവിടെയെങ്കിലും വച്ച്..." അവര്‍ നടന്നു മറയുന്നതും നോക്കി ഞാനും സഹ-സഞ്ചാരി അജിത്തും നിന്നു.
കാശിയുടെ സ്ഥായീ ഭാവം ഉന്മാദമാണ് .
ഭക്തിയുടെയും ലഹരിയുടെയും ഉന്മാദം. കൈവെള്ളയില്‍ ഞെരിച്ചു, ഉലയൂതി പെറുക്കി, ശ്വാസകൊശങ്ങളിലേക്ക് ആവാഹിച്ചു തലയ്ക്കു മത്തുപിടിപ്പിക്കുന്ന ലഹരി. സായാഹ്നത്തിന് കട്ടിയെരുന്നതോടെ ഘട്ടുകള്‍ക്ക് ഭ്രാന്തു പിടിക്കുകയായി. പുകച്ചുരുലുകളായി പടവുകള്‍ ലഹരിയിലേക്ക് പ്രവേശിച്ചു തുടങ്ങി. ലഹരിയുടെ തരികള്‍ നമ്മെയും മാടി വിളിക്കുന്നു.: " ഉന്മാദ് ചാഹിയെ?... ഉന്മാദ് മിലേഗ...?" -മന്ത്ര ധ്വനികള്‍ പോലെ ചോദ്യങ്ങള്‍.... കല്പടവുകളിലെ ഓലക്കുടകള്‍ക്ക് കീഴെ, യു. പിയിലെ യൗവനങ്ങള്‍ മലര്‍ന്നു കിടന്നു. ലഹരിയുടെ ചുവന്ന കണ്ണുകളില്‍ ആനന്ദ ധാര ഒഴുകി. ഭക്തിയുടെ തളര്‍ച്ചയില്‍ മിഴികള്‍ കൂമ്ബിയടഞ്ഞു. ഭക്തിയും ലഹരിയും ഇഴചേര്‍ന്നു ഏകദ്രുമമായ കല്പനകള്‍ ഇറ്റി വീഴുന്നു. എല്ലാറ്റിനും സാക്ഷിയായി ഗംഗാ പ്രവാഹം.
by: Gireesh Peruvana
gireeshedavarad@gmail.com
"ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി.... ഭക്തി സാന്ദ്രമായ ഗംഗയുടെ തീരത്ത് ഇരുട്ട് വീഴും മുന്‍പേ എന്റെ കണ്ണുകളില്‍ ഇരുട്ട് പെയ്യാന്‍ തുടങ്ങി.... നൂറ്റാണ്ടുകളായി മനുഷ്യ കുലത്തിലെ ശതകോടി ജന്മങ്ങളെ തഴുകിയ കാല പ്രവാഹമേ, സ്വീകരിക്കുക........... നിന്‍ ശാന്തമാം ഹൃത്തടത്തിലേക്ക് ഈ സാധ്വിയേയും...."
അലഹബാദ് ഒരു പൌരാണിക നഗരമാണ്. കെട്ടിടങ്ങളും മനുഷ്യജീവിതവും അത് സാക്ഷ്യപ്പെടുത്തുന്നു. വന്നിറങ്ങിയ ദിവസം അസഹ്യമായ ചൂടായിരുന്നു നഗരത്തിനു. ജീവനുള്ളതും ജെവനില്ലാത്തവയും ഒരുപോലെ വെന്തുരുകുകയാണ്. ഭരതന്‍റെ "വൈശാലി" സിനിമയിലെ രംഗങ്ങള്‍ ആക്ഷനും കട്ടുമില്ലാതെ റീല് കളായി പരന്നുകിടന്നു.
യാത്ര കാശിയിലേക്കാണ്. കുഞ്ഞുനാള്‍ മുതല്‍ കേള്‍ക്കുന്നതാണു "കാശി യാത്രാ" എന്ന പ്രയോഗം. "താനെന്താ കാശിക്കു പോവുകയാണോ...?' എന്ന നാട്ടിന്‍പുറത്തെ ദ്വയാര്‍ദ്ധ ചോദ്യങ്ങള്‍ ഓര്‍ത്തു. ഇപ്പോള്‍ ആരെങ്കിലും വന്നു ഞങ്ങളോട് ചോദിക്കുമോ ആ പഴയ ചോദ്യം...!
ചരിത്രത്തോളം തന്നെ പഴക്കമുണ്ട് കാശിയിലേക്കുള്ള
ദരിദ്രരും നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍......
![]() |
| കാല പ്രവാഹം |
![]() |
| "ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി...." |

| സ്നാനം |
gireeshedavarad@gmail.com