Monday, December 16, 2013

സത്യമംഗലം കാട്ടിലെ മീനുകള്‍



ഈറോഡില്‍ നിന്നും ബസ്സുകയറി സത്യമംഗലം എത്തുമ്പോൾ ഉച്ചയോടു അടുത്തിരുന്നു. പച്ചരി ചോറും അവിയലും പൊതിയാന ഇല/ മല്ലിയില ചമ്മന്തിയും മോരും കൂട്ടി സുഭിക്ഷം ഊണ് കഴിച്ചു. സത്യമംഗലം വീരപ്പന്റെ നാടാണ്. കാട്ടുകൊള്ളകാരൻ വീരപ്പാൻ! വീരപ്പനെ ഞാൻ ആദ്യം കേള്ക്കുന്നത് / വായിക്കുന്നത് എന്റെ കുട്ടികാലത്ത് അമ്മാവന്‍ സ്ഥിരമായി വരുത്താറുള്ള 'കേരള ശബ്ദം' വാരികയിലാണ്‌. അന്നതൊരു ബാലരമ കഥപോലെ ഒരു ത്രില്ലിംഗ് സംഭവങ്ങള് ആയിരുന്നു. പിന്നീടാണ് അതിന്റെ ഭീകരത മനസ്സിലായത്‌. പക്ഷെ ഞാനടങ്ങുന്ന നമ്മൾ വീരപ്പനെ കുറിച്ച് കേട്ടതൊക്കെ ശരിയാണോന്നു ഇപ്പോഴും തര്ക്ക വിഷയം തന്നെ...

സത്യമംഗലം നഗരത്തിലൂടെ നടക്കുമ്പോള് ഇമ്മാതിരി ചിന്തകളൊക്കെ വരിക സാധാരണം. എല്ലാവര്ക്കും വീരപ്പണ്ണനെ അറിയാം. കഥകളരിയാം. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഭാര്യയേയും കുടുംബത്തെയും അറിയാം...! കഥകളതിസാഗരം...!!!

അടുത്ത ബസ്സില് അള്ളിപ്പിടിച്ചു കയറി ഞങ്ങള് സത്യമംഗലം വനാന്തരത്തിലേക്ക് നീങ്ങി. അത്യന്തം രസകരമായ യാത്ര. പശ്ചിമഘട്ടമേഖലയിലൂടെ ബസ്സ് പാഞ്ഞു. നാട്ടില് പശ്ചിമഘട്ട വിഷയം പുകയുകയാണ്. ഇവിടെ അതൊന്നും അറിയില്ല. മുല്ലച്ചെടി കൃഷിയുടെ നീണ്ട തോട്ടങ്ങള്.. പിന്നെയും എന്തൊക്കെയോ പൂച്ചെടി തോട്ടങ്ങള്...! ഉച്ച നേരം ആയിരുന്നിട്ടും ചെറിയ തണുപ്പ്...



ബസ്സിലെ തിരകൊഴിഞ്ഞു. തീര്ത്തും ഗ്രാമീണരായ കുറച്ചുപേര് മാത്രം അവശേഷിച്ചു. ബസ്സ് വനമെഖലയിലൂടെ പാഞ്ഞു.... ഒടുക്കം ഒരു വനഗ്രാമത്തിലു ഇറങ്ങി.

സത്യമംഗലം വനമേഖലയിലെ ഗ്രാമസൌന്ദര്യം വാക്കുകളിലോതുങ്ങില്ല. ചായ കുടിച്ചു. നാട്ടു വര്ത്തമാനങ്ങള് പറഞ്ഞു. വീരപ്പാൻ മരിച്ചത് മുതല് അന്ന്യന്മാരെ ഇവര് പേടിക്കുന്നില്ല...! ഞങ്ങളീ നിൽക്കുന്നിടത്തും വീരപ്പാൻ വന്നിട്ടുണ്ടാവാം... ഈ തട്ടുകടകളില് നിന്നും ബജിയും ചായയും കഴിച്ചിട്ടുണ്ടാവാം...! ആലോചിക്കുമ്പോള് ഒരു കാലം മൊത്തമായി തലയിലൂടെ വണ്ടിയോടിച്ചു പോയി....!

ഭവാനി പുഴയും, കൈവഴികളും, ഡാം രിസർവൊയരും, ഒക്കെയായി മീന്‍ പിടിച്ചു ജീവിക്ക്ന്നവരാണ് ഇവിടുത്തെ മിക്ക കുടുംബങ്ങളും. പിടിച്ച മീനുകള് ജീവനോടെയും അല്ലാതെയുമായി ഇവരിവിടെ വില്പനയ്ക്ക് വച്ചിട്ടുണ്ട്. വെളിയിലുള്ളവര് വളരെ ലാഭത്തില് ഇവിടെ വന്നു മീനു വാങ്ങിക്കുന്നു...! ആവശ്യക്കാര്ക്ക് ഇഷ്ടാനുസരണം മുളകിട്ട് വേവിച്ചും, കറിവച്ചും, തീയില് ചുട്ടെടുത്തും, ഫ്രൈ ചെയ്തും, പൊള്ളിച്ചും ഒക്കെ ഇവര് നല്കുന്നു....!


നല്ല ഒന്നാംതരം പുഴമീന്! വായില് ഭാവാനിപ്പുഴയിലെ വെള്ളം മൊത്തം നിറഞ്ഞു. ആര്ത്തിയോടെ സകലതരത്തിലും മീനു പ്രെപേര് ചെയ്യാൻ പറഞ്ഞു. മീന്‍ വേവുന്നത്‌ വരെ കാത്തിരുന്ന ആ കുറച്ചു മിനിട്ടുകള് ഹെന്റെ സുഹൃത്തേ, അസഹ്യമായിരുന്നു....!

വീരപ്പാൻ കാട്ടുമുയലിനെയും മാനിനേയും മ്ലാവിനെയുമൊക്കെ കരിവച്ചും പൊരിച്ചും തിന്ന സ്ഥലത്തിരുന്നു, തല്ക്കാലം മീനാണ് തിന്നുന്നതെങ്കിലും അപാര രുചി തന്നെയായിരുന്നു..!

വീരപ്പനുണ്ടായിരുന്നെങ്കില് എന്നെയും സുഹൃത്ത്‌ സുനുവിനെയും വല്ല കാട്ടുപോത്തിനെയോ മറ്റോ ചുട്ടു തന്നു സത്കരിചേനെ...! വീരപ്പാ നിനക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍..!!!!

by- GIREESH PERUVANA
https://www.facebook.com/gireeshperuvana

Wednesday, July 17, 2013

പാതിവഴിയില്‍ കുടജാദ്രി കയറ്റം….


കുടജാദ്രിയില്‍കുടികൊള്ളും മഹേശ്വരീ....


യേശുദാസിന്റെ മനസ്സലിയിക്കുന്ന ഈ ഭക്തിഗാനശകലം കേട്ടനാൾ മുതല്ക്കേ കുടജാദ്രിയിൽ പോവണം എന്നത് ഒരു ആശയായിരുന്നു. കൊഴിക്കോട്ടുകാരനായ എനിക്ക് കുടജാദ്രിയിൽ പോയ്‌വരിക ക്ഷിപ്രസാധ്യമാണല്ലോ എന്ന ചിന്ത പലപ്പോഴും യാത്ര മാറ്റിവയ്ക്കാൻ കാരണമായി. പയ്യന്നൂര് ഗാന്ധി പാർക്കിൽ സുഹൃത്തിനോടൊപ്പം കടലയും കൊരിചിരിക്കുംബോഴാണു  കുടജാദ്രിയിലെക്കുള്ള ഉൾവിളി ഉണ്ടായതുംപിറ്റേന്ന് പുല പുറപ്പെട്ടതും.... 

അതിരാവിലെ കൊല്ലൂരെത്തി. മൂകാംബിക ക്ഷേത്രം വലംവയ്ക്കുമ്പോൾ മഴ
ചാറുന്നുണ്ടായിരുന്നു. കർക്കിടകമാണ്. ചാറ്റല്‍മഴ കനത്തുപെയ്യാന്‍  അദികസമയം വേണ്ടിവന്നില്ല. സൌപര്‍ണ്ണികയില്‍ മുങ്ങിനിവരണം എന്നുണ്ടായിരുന്നു.  മഴകാരണം ശ്രമം ഉപേക്ഷിച്ചു.


കുടജാദ്രിയിലേക്ക്  ട്രിപ്പ് നടത്തുന്ന ജീപ്പുകൾക്കടുതെത്തി. അപ്പോഴാണ്‌ ഡ്രൈവർമാർ  ആ കാര്യം വെളിപ്പെടുത്തിയത്. കനത്ത മഴയില്‍  ഒരു പാലം തകര്ന്നു പോയി. ജനങ്ങള്  അക്കരെയും ഇക്കരെയും കുടുങ്ങി കിടക്കുകയാണ്. നദിയില്‍ കുത്തൊഴുക്ക് കാരണം പാലം പുനര്‍നിര്മ്മിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് യാത്ര അസാധ്യം.


മഴക്കാലത്ത്  വനയാത്രയും മലകയറ്റവും  ദുഷ്കരമാണെന്ന് അറിയാം. എന്നാലും ഞങ്ങള്  വന്നപ്പോൾ പാലം വരെ ഒലിച്ചുപോയി എന്ന് കേട്ടപ്പോൾ സങ്കടം വന്നു.  തട്ടുകടയിൽ ചായ കുടിചിരുന്നപ്പോൾ  വിവിധ  അഭിപ്രായങ്ങളുമായി നാട്ടുകാര്‍  ചുറ്റും കൂടി: "പാലം തകർന്നിദത്തു വരെ ഓട്ടോയില്‍ പോകണം. പാലം പണിക്കാർ കമ്പിയും കയറും കെട്ടിയിട്ടുണ്ട് . അതില്‍ തൂങ്ങിയാടി അപ്പുറതെതിയാല്‍ വല്ല വണ്ടിയും കിട്ടും. അവിടെ വണ്ടി കിട്ടിയില്ലെങ്കില്‍ ഇത്തിരി നടന്നാല്‍ ഏതെങ്കിലും വണ്ടി കിട്ടാതിരിക്കില്ല. ആ വണ്ടിയില്‍ വനപാത്ത തുടങ്ങുന്നിടത്ത് ഇറങ്ങണം. പിന്നെ കുത്തനെയുള്ള കാട്ടു വഴിയാണ്. നടന്നു കയറണം...."  


ആശയം കൊള്ളാം.  ഓട്ടോ പിടിച്ചു പാലം തകർന്നിടത്  എത്തി. കുത്തിയൊഴുകുന്ന പുഴയ്ക്കു മുകളില്‍സർവ്വ ദൈവങ്ങളെയും മനസ്സില് ധ്യാനിച്ച്‌  ഒറ്റകംബിയില്‍  ചവിട്ടികയറില്‍ തൂങ്ങി മറുകര കടന്നു. വണ്ടിയും അന്വേഷിച്ചു നടപ്പ് തുടർന്ന്….

ചെറിയ കയറ്റിറക്കങ്ങൾക്ക് ശേഷം കുത്തനെയുള്ള കയറ്റങ്ങൾ കണ്ടു തുടങ്ങി. പോരാത്തതിന് വന മേഖലയിലേക്കാണ് കയറി ചെല്ലുന്നതെന്നും മനസ്സിലായി. മഴ കടുത്ത്  തുടങ്ങി. മുകളില വണ്ടി ഉണ്ടാവും എന്ന പ്രതീക്ഷ ഏതാണ്ട് മങ്ങി തുടങ്ങി. ചെറിയ ചില ആപത്ത് ചിന്തകള്  മനസ്സിലേക്ക് നുഴഞ്ഞു കയറിയെങ്കിലുംമുന്നോട്ടു തന്നെ നടന്നു.


കാതടപ്പിക്കുന്ന മഴ.
! റോഡിലൂടെ മലവെള്ളം കുത്തിയൊലിച്ചു വരികയാണ്.    ഒരു മീറ്ററിനപ്പുരം കാണാൻ പറ്റുന്നില്ല. കുട ചൂടുന്നുന്ടെങ്കിലും ആകെ നനഞ്ഞു കുളിച്ചു. മലവെള്ള പാച്ചിലിൽ എന്തൊക്കെയോ കാലില്‍ തടയുന്നുണ്ട്‌... 


ചുരം കയറി തുടങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത്‌. . റോഡിലാകെ വന്മരങ്ങൾ കടപുഴകി വീണിരിക്കുകയാണ് . പലയിടത്തും റോഡു ത്കര്ന്നിട്ടുണ്ട് . ചിലയിടത്ത് മല ഇടിഞ്ഞു റോട്ടിലേക്ക് വീണിരിക്കുന്നു. ഈ റോഡ്‌ ഗതാഗത യോഗ്യമാക്കി വണ്ടി വരാൻ ദിവസങ്ങള് വേണ്ടിവരും. അതുകൊണ്ട് ഇനിയങ്ങോട്ട്  വണ്ടി കിട്ടും എന്ന പ്രതീക്ഷ വേണ്ട.


ഇനി എത്ര നടക്കണം കുടജാദ്രിയിൽ എത്താൻ എന്നറിയാൻ യാതൊരു നിർവാഹവുമില്ല. കിലോമീറ്ററുകൾ  പതിച്ച സൈന ബോഡ്കളെല്ലാം ആരോ മായ്ച്ചുകളഞ്ഞിരിക്കുന്നു. പ്രൈവറ്റ്ടാക്സികാർ കൂടുതൽ കാശ് മേടികാനാണ്ത്രേ ഇവ മായ്ച്ചുകളഞ്ഞതെന്നു പിന്നീട് മനസ്സിലായി.


ചുരം കയരിതുടങ്ങിയിട്ടു മണിക്കൂറുകൾ കഴിഞ്ഞു. കിലോമ്മീട്ടരുകൾ എത്ര താണ്ടിയെന്നു ഒരു പിടിയുമില്ല. നനഞ്ഞു കുളിച്ചു തണുത്തു  വിറച്ചു നടപ്പ് തുടരുകയാണ്. സന്ധ്യ ആയിട്ടില്ല. എങ്കിലും ഇരുട്ട് വീണു തുടങ്ങിയിരിക്കിന്നു. ഇനി മുന്നോട്ടു നടക്കണോ, തിരിച്ചു പോവണോ.... എന്ന ആശങ്കയിൽ ഞാനും സഹ യാത്രികാൻ അജിത്തും അല്‍പനേരം നിന്നു. തീരുമാനം എടുക്കാൻ കഴിയുന്നില്ല. തിരുച്ചു പോയാ എവിടെയും എത്തില്ല. മുന്നോട്ടു നടന്നാൽ വീടോ, കടയോ കണ്ടെത്താമെന്ന വിശ്വാസവും ഇല്ല.... മൊബൈലിൽ രയിഞ്ചു ഇല്ലാത്തതിനാൽ ആരെയും വിളിക്കാനും കഴിയുന്നില്ല. മഴയുടെ കാതടപ്പിക്കുന്ന പെയ്ത്തിൽ പരസ്പരം പറയുന്നത് പോലും കേൾക്കുന്നില്ല. ഞങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ തണുത്തു വിറച്ചു നിന്ന്... 


അപ്പോള്‍  ഒരു മുഴക്കം കേള്‍ക്കായി. ബൈക്കാണ്. ലൈറ്റിട്ട  ഒരു ബൈക്ക് ഞങ്ങള്ക്ക് നേരെ കുതിച്ചുവന്നു. റോഡിനു കുറുകെ നിന്നിട്ടും അത് നിര്തിയില്ല. വല്ല വീടോ, കടയോ കണ്ടു കിട്ടാൻ ഇനിയെത്രദൂരം സഞ്ചരിക്കണം എന്ന് ഞങ്ങള്‍  വിളിച്ചു ചോദിച്ചപ്പോള്‍  കൈ ഉയര്‍ത്തി കാണിച്ചു. അഞ്ചു കിലോമീറ്റർ എന്ന് ഞങ്ങള്‍  ഊഹിച്ചു. അയാള്‍  വണ്ടി നിര്തിയില്ലെങ്കിലും, ഞങ്ങളുടെ ആശങ്ക അകറ്റാൻ ആരോ പറഞ്ഞു വിട്ട ദൂതനെപ്പോലെ അയാള്‍  ഞങ്ങളിലൂടെ ഓടിച്ചു പോയി. ആ ഊർജ്ജത്തിൽ ഞങ്ങള്‍  മുന്നോട്ടുനടന്നു. 

കുറച്ചു കഴ്ഞ്ഞപ്പോൾ  ചുരം അവസാനിച്ചു. റോഡു തുറസ്സായ പ്രതലത്തിലെത്തി. മഴയ്ക്ക്‌ അല്പം ശമനംഉണ്ട്. മുന്നോട്ടു നടക്കവേ റോഡിൽ ആവിപറക്കുന്ന ചാണകം...! ശുഭ ലക്ഷണം...! ചാണകം കാണണമെങ്കിൽ തൊട്ടടുത്ത്‌ ഒരു പശു ഉണ്ടാവണം. പശു ഉണ്ടാവണമെങ്കിൽ തൊട്ടടുത്ത്‌  ജനവാസ കേന്ദ്രം ഉണ്ടാവണം..! ഊഹിച്ചത് പോലെ ഒരു വീട് ആപ്രദേശത്ത് ഉണ്ട്. ഭാഗ്യത്തിന് അവര്ക്ക് അല്പസ്വല്പം മലയാളം അറിയാം.
"തല്കാലം കുടജാദ്രിക്കു പകേണ്ട... ഈരാത്രി കഴിച്ചുകൂട്ടാൻ ഒരിടംതന്നാൽമതി..."-ഞങ്ങൾ കാര്യം അവതരിപ്പിച്ചു.
"മുന്നോട്ടു നടന്നാൽ ഒരുകടയുണ്ട്...ചെന്നാൽമതി, സൌകര്യങ്ങൾ ഒരുക്കിതരും..." അവർ കൈയൊഴിഞ്ഞു.
 മുന്നോട്ടു നടന്നു. കടക്കാരൻ കടപൂട്ടി ഇറങ്ങാൻ നോക്കുകയായിരുന്നു. അയാൾ പറഞ്ഞു: "കുടജാദ്രി യാത്ര മുടക്കേണ്ട. ഈ വഴി കുറച്ചു പോയാ ഒരു വീട് ഉണ്ട്. മലയാളിയുടെതാണ്. ഇന്നവിടെ തങ്ങി, രാവിലെ മലകയറാം..." 


ചൂണ്ടികാട്ടിയ വഴി, കാട്ടുപാതയാണ്, റോഡല്ല. വഴിയറിയാതെ ഈ സന്ധ്യക്ക്‌  എങ്ങനെ അവിടെയെത്തും..?! ഭാഗ്യത്തിന് ആ നാട്ടുകാരനായ ഒരു കാരണവരും, പാതിവഴിയിൽ വീടുള്ള ഒരു അമ്മച്ചിയും ഞങ്ങളുടെ കൂടെ വരാമെന്നേറ്റു. സന്ധ്യ യായതിനാലും, മഴയുള്ളതിനാലും, അടുത്തുള്ള ബന്ധു വീട്ടിൽ താങ്ങാൻ തീരുമാനിച്ച അവർ ഞങ്ങൾ പ്രതിഫലം നല്കാമെന്നു പറഞ്ഞപ്പോഴാണ് കൂടെ വരാൻ തയ്യാറായത്.
തീര്ത്തും ഗ്രാമ്യമായ കന്നഡ ഭാഷയിൽ  വഴിയിലുടനീളം അവർ നിരത്താതെ ഞങ്ങളോട്  സംസാരിച്ചു. കന്നഡയുടെ  'ക-മ' അറിയാത്ത എനിക്ക് പക്ഷെ എല്ലാം മനസ്സിലാകുന്നുണ്ട്   എന്നുള്ളത്  ഞാനത്ഭുത്തതോടെയാണ്‌  തിരിച്ചറിഞ്ഞത്. മാത്രമല്ല, അല്പം കഴിഞ്ഞപ്പോൾ ഞാനവരോട് കന്നടയിൽ സംസാരിക്കാനും തുടങ്ങി...! ആ വനവീഥിയിൽ, ഇരുട്ട് വീണു തുടങ്ങിയ നേരത്ത്, നാല് നിഴൽരൂപങ്ങൾ, യാതൊരു മുൻപരിചയവും ഇല്ലാതെ, ഭാഷയറിയാതെ, ഒരുമിച്ചു യാത്ര ചെയ്യുക...! എന്നിട്ട പരസ്പരം ആധികളും  വ്യാധികളും പങ്കുവയ്ക്കുക..! ഭാഷ തോറ്റുപോയ നിമിഷങ്ങളായിരുന്നു അത്...!

വഴിയിലോരിടത്  വച്ച് അമ്മച്ചി യാത്ര പറഞ്ഞു ഇരുളിലേക്ക് മറഞ്ഞു. ആ ഇരുട്ടിനപ്പുരം അവരുടെ വീട്ണ്ടെന്നും, ആ വീട്ടി  മാനസിക വൈകല്ല്യ്മുള്ള ഒരു മകളും, വാര്ധക്യ സഹജമായ അസുഖങ്ങളാൽ കിടപ്പിലായ ഭാര്‍താവും അവരെ കാത്തിരിപ്പുണ്ടാവുമെന്നും ഞങ്ങൾ വിശ്വസിക്കാൻ ശ്രമിച്ചു. ഇരുട്ടി ചില ശബ്ദങ്ങ മാത്രമായി അവർ അകന്നു പോയി...!

അമ്മച്ചി പോയതോടെ കൂടെയുള്ള കാരണവര്‍ കൂടുതല്‍ ഉന്മേഷവാനായി. നാട്ടുകാരി കൂടെ ഉള്ളതിനാല്‍ പറയാതിരുന്ന പല കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്താന്‍ തുടങ്ങി. 'ഈ വനപാതയില്‍  മിക്കയിടത്തും മധുചഷകം വാറ്റിയെടുക്കുന്നവര്‍   താവളമടിക്കാറുണ്ടത്രേ...! അത്തരമൊരു താവളത്തിലേക്ക്  ഞങ്ങളെ കൊണ്ട് പോവാമെന്നും... അദ്ദേഹത്തിനും വാങ്ങികൊടുതാൽ മതിയെന്നും...  മറ്റുമായി അയാൾ ഞങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ ഞങ്ങൾ ആ മോഹന വാഗ്ദാനത്തിൽ വീണില്ല.

മിന്നാമിന്നികള്‍  വഴിയിൽ വെളിച്ചഗോപുരങ്ങള്‍  പണിതു. കോടമഞ്ഞിന്റെ തണുപ്പ് സിരകളെ പൊതിഞ്ഞു. മഴ മാറിയിരുന്നു. പുകയിലയും ഉപ്പും  പുരട്ടിയിട്ടും, അതിനെ മറികടന്നും ചില അട്ടകള്‍  എന്റെ ഒ-നെഗറ്റിവ്  രക്തം ആവോളം രുചിച്ചു.

കുടജാദ്രി യാത്ര നടത്തിയിട്ടുള്ള എല്ലാവര്ക്കും പരിചിതനായ കുട്ടപ്പൻചേട്ടന്റെ "വീട്-കം-രെസ്റ്റൊരന്റ്ലേക്കാണ് " അദ്ദേഹം ഞങ്ങളെ എത്തിച്ചത് . വനമദ്ധ്യത്തിൽ  ഒരു വീട്....! സീസണ്‍ അല്ലാത്തതിനാൽ  "കം-രെസ്റ്റൊരന്റ് "  ഏതാണ്ട് നിലച്ചു വീട് മാത്രമായി അത്  പരിണമിച്ചിരുന്നു. എങ്കിലും നാളുകൾക്കു ശേഷം അതിഥികളെ  കിട്ടിയ സന്തോഷം അവർ മറച്ചു വച്ചില്ല. വഴികാട്ടി യാത്ര പറഞ്ഞു ഇരുളിൽ മറഞ്ഞു.

കേരളത്തീന്ന്  കുടിയേറി ഇവിടെയെതിയതു മുതല്‍, കഴിഞ്ഞ സീസണില്‍  യാത്രികര്‍  സമ്മാനങ്ങള്‍  നല്കിയതും, ടി.വിയില്‍   ഇവരെ കാണിച്ചതും എല്ലാം സവിസ്തരം ചേട്ടനും ഭാര്യയും കഥയായും കാര്യമായും പറഞ്ഞു. ശേഷം മൃഷ്ടാന്ന ഭക്ഷണവും തണുപ്പകറ്റാൻ കമ്പിളിയും തന്നു.

യാത്രക്ഷീണം കാരണം അജിത്ത്  കഥതീരും മുൻപേ കിടന്നിരുന്നു. ഒടുക്കം കിടക്കാൻ ഒരുങ്ങവേ ഇരുട്ടിൽ നിന്നും ആരോ എന്നെ വിളിച്ചു. പുറത്തേക്കു ഇറങ്ങി നോക്കി. നേരത്തെ വഴികാട്ടിയായി വന്നയാൾ , കൂടെ മറ്റൊരു  കാരണവരും ഉണ്ട്: കാര്യം തിരക്കി. കാരണവർ സ്വകാര്യം പറഞ്ഞു: 'നല്ല സാധനമാണ്. സാറ്  വാങ്ങിക്കണം. ഒള്ള കാശ് തന്നാൽ മതി.." ഇന്നും ഗ്രാമങ്ങളിലുള്ള ചാരായ വില്പനയുടെ അതിപ്രാകൃതമായ രീതി.! അച്ഛനോളം പ്രായമുള്ള രണ്ടു മനുഷ്യര് . കയ്യിൽ വാറ്റിയെടുത്ത ചാരായം. എന്റെ മറുപടിയും കാത്തു ഇരുളിൽ അവർ നിന്ന്.....

നേരം പുലര്ന്നു. മഴയ്ക്ക്‌ യാതൊരു ശമനവും ഇല്ല. ഈ മഴയത് മുകളിലേക്ക് പോവുക സാധ്യമല്ലെന്ന് കുട്ടപ്പൻചേട്ടൻ പാഞ്ഞു. ചില യാത്രകള്‍  ഇങ്ങനെയാണ് . പ്രകൃതി നമ്മോടു തിരിച്ചുപോകാന്‍  പറയും. അപ്പോള്‍ പ്രകൃതി ദേവി പറയുന്നത് തന്നെയാണ്  ശരി. ഞങ്ങള്‍ തിരിച്ചു നടന്നു...

കുടജാദ്രിയില്‍കുടികൊള്ളും മഹേശ്വരീ.... യേശുദാസിന്റെ ഗാനശകലം കാതിൽ നിറഞ്ഞു.... എന്റെ സഞ്ചാരപുസ്തകത്തിൽ ഇനിയും പൂര്തീകരികാനവാത്ത യാത്രയായി കുടജാദ്രി മലകയറ്റം പാതി വഴിയിൽ കിതച്ചു നില്ക്കുകയാണ്.


by: Gireesh Peruvana

gireeshedavarad@gmail.com                                                 (Date of journey- July, 2009)
  ചിത്രങ്ങള്‍ക്കു കടപ്പാട്‌:: ഗൂഗിള്‍)).                                                                        


Tuesday, June 25, 2013

ഉന്മാദിയായ കാശി

"ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി.... ഭക്തി സാന്ദ്രമായ ഗംഗയുടെ തീരത്ത് ഇരുട്ട് വീഴും മുന്‍പേ എന്റെ കണ്ണുകളില്‍ ഇരുട്ട് പെയ്യാന്‍ തുടങ്ങി.... നൂറ്റാണ്ടുകളായി മനുഷ്യ കുലത്തിലെ ശതകോടി  ജന്മങ്ങളെ തഴുകിയ കാല പ്രവാഹമേ, സ്വീകരിക്കുക........... നിന്‍ ശാന്തമാം    ഹൃത്തടത്തിലേക്ക്   ഈ  സാധ്വിയേയും...."

കാശിയിലെ ഘട്ടില്‍ ....
          അലഹബാദില്‍ ആഷാദ്  (അനുജന്‍)  'ട്രിപ്പിള്‍-ഐറ്റി' ഗസ്റ്റ് ഹൗസില്‍ ഒരുക്കിയ ആതിഥ്യമൊഴികെ ബാക്കിയെല്ലാം  പുരാതനമായി ഞങ്ങള്‍ക്ക്  തോന്നി. ട്രെയിന്‍ യാത്ര യുടെ നീണ്ട മടുപ്പിക്കലുകള്‍ക്കൊടുവില്‍ വന്നിറങ്ങിയത് അത്ര സുഖമുള്ള സ്ഥലതല്ലെന്നു ഉറപ്പായി.    ആഷാദ് കൂടെ കൂടെ പറയാറുള്ള അലഹബാദിന്റെ    ദാരിദ്ര്യം     നേരിട്ട് കാണുകയായിരുന്നു.

         അലഹബാദ് ഒരു പൌരാണിക നഗരമാണ്. കെട്ടിടങ്ങളും മനുഷ്യജീവിതവും അത് സാക്ഷ്യപ്പെടുത്തുന്നു. വന്നിറങ്ങിയ ദിവസം അസഹ്യമായ ചൂടായിരുന്നു നഗരത്തിനു. ജീവനുള്ളതും ജെവനില്ലാത്തവയും ഒരുപോലെ  വെന്തുരുകുകയാണ്. ഭരതന്‍റെ  "വൈശാലി" സിനിമയിലെ രംഗങ്ങള്‍ ആക്ഷനും കട്ടുമില്ലാതെ റീല് കളായി  പരന്നുകിടന്നു. 
             യാത്ര കാശിയിലേക്കാണ്. കുഞ്ഞുനാള്‍ മുതല്‍ കേള്‍ക്കുന്നതാണു "കാശി യാത്രാ" എന്ന പ്രയോഗം. "താനെന്താ കാശിക്കു പോവുകയാണോ...?' എന്ന നാട്ടിന്‍പുറത്തെ ദ്വയാര്‍ദ്ധ  ചോദ്യങ്ങള്‍ ഓര്‍ത്തു.  ഇപ്പോള്‍ ആരെങ്കിലും വന്നു ഞങ്ങളോട് ചോദിക്കുമോ ആ പഴയ ചോദ്യം...!
              ചരിത്രത്തോളം തന്നെ പഴക്കമുണ്ട് കാശിയിലേക്കുള്ള
ദരിദ്രരും നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍......
കാല പ്രവാഹം 
            ഗംഗയുടെ ഓള പ്പരപ്പിലൂടെ യാത്ര. ഒഴുകി നടക്കുന്ന തിരിനാള ങ്ങള്‍ക്കിടയിലൂടെ നൗക നീങ്ങി. ഗംഗയില്‍ നിന്നും ഘട്ടിലേക്ക് നോക്കുന്പോള്‍ കാഴ്ച മറ്റൊന്നാണ്. രാജ ഭരണകാലത്തെ ചിത്രങ്ങള്‍ പോലെ  കോട്ട കൊട്ടളങ്ങളും  പടിക്കെട്ടുകളുമായി ഒരു രാജകീയ കല. ഘട്ടുകളില്‍ നിന്നും ഘട്ടുകളിലേക്ക് നൗക ഒഴുകി. സഞ്ചാരികള്‍ കുറഞ്ഞ ഘട്ടുകളില്‍ ധ്യാന നിരതരായ ജടാധാരികള്‍..സന്യാസ ജീവിതത്തിന്റെ അപൂര്‍വ്വ കാഴ്ചകള്‍...! 
"ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി...."
ഉന്മാദം.........!
          പടവുകളില്‍ ഒരിടത് ആയി ആരതിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പുരോഹിതരും സഹായികളും തട്ടുകളില്‍ പൂജ ദ്രവ്യ ങ്ങള്‍ നിരത്തിവച്ച് തുടങ്ങി...ആരതിയില്‍ പങ്കെടുക്കാനായി എത്തിയവര്‍ ചുറ്റും ചമ്രം പടിഞ്ഞു ഇരിക്കാന്‍ തുടങ്ങി. ഘട്ടുകള്‍ ജന നിബിഡമായി......!
         ലഹരിയുടെ ദൂമപടലങ്ങള്‍ ഘട്ടുകളെ പൊതിഞ്ഞു തുടങ്ങി. ഓലക്കുടയ്ക്കു താഴെ നിരത്തിയിട്ടിരിക്കുന്ന മരതട്ടിയിലോന്നില്‍ കിടന്നു സഹ-സഞ്ചാരി മയങ്ങാന്‍ തുടങ്ങി. പുണ്യ സ്നാനത്തിന്റെ  ഈറനണിഞ്ഞു  ഭക്തര്‍ അങ്ങോട്ടും  ഇങ്ങോട്ടും പാഞ്ഞു. ഓളപ്പരപ്പില്‍  തിരിനാളങ്ങളുടെ  എണ്ണം കൂടി. ഗംഗയില്‍ സ്നാനം ചെയ്യുന്നവര്‍ വര്‍ധിച്ചു. അവരുടെ ശബദം  വിലാപങ്ങളായി.  
          ....ഒടുക്കം എന്റെ ത തലയും കറങ്ങി തുടങ്ങി. ഭക്തി സാന്ദ്രമായ ഗംഗയുടെ തീരത്ത് ഇരുട്ട് വീഴും മുന്‍പേ എന്റെ കണ്ണുകളില്‍ ഇരുട്ട് പെയ്യാന്‍ തുടങ്ങി. നൂറ്റാണ്ടുകളായി മനുഷ്യ കുലത്തിലെ ശതകോടി  ജന്മങ്ങളെ തഴുകിയ കാല പ്രവാഹമേ, സ്വീകരിക്കുക, നിന്‍ ശാന്തമാം ഹൃത്തടത്തിലേക്ക്   ഈ  സാധ്വിയേയും....!
സ്നാനം 

 ഒരു ദിവസത്തെ വിശ്രമത്തിന് ശേഷമാണ് കാശി യാത്രയ്ക്ക് ഒരുങ്ങിയത്. ഇന്നലെ രാത്രി മഴ പെയ്തതിനാല്‍ ചൂടിനും സ്ഥായിയായ പോടിപടലങ്ങള്‍ക്കും അല്പം ശമനം  ഉണ്ട്.  'ട്രിപ്പിള്‍-ഐറ്റി' സ്ഥിതി ചെയ്യുന്ന ജല്‍വ്വയില്‍ നിന്നും അലഹബാദ് നഗരത്തിലേക്ക്  നല്ല ദൂരമുണ്ട്. അലഹബാദില്‍ നിന്നും വാരാണസിക്ക്  ബസ്സ് കിട്ടും . "ഇലഹബാദ്" എന്ന് ബഹളം കൂട്ടിയ ഒരു പച്ച  ഓട്ടോയില്‍ ഇരിക്കാന്‍ സ്ഥലം കിട്ടി. പൊട്ടിപ്പൊളിഞ്ഞ റോട്ടിലൂടെ പഴകി പൊളിഞ്ഞ ആ തകരവണ്ടിയില്‍ ഞങ്ങള്‍ ചരിത്ര നഗരി ലക്‌ഷ്യം വച്ച് പാഞ്ഞു.


വഴികള്‍ക്ക്. വഴി നീളെ തോളില്‍ കാവടി ചിന്തുകള്‍ ഏന്തിയ കാവി വേഷധാരികള്‍. വ്രതാനുഷ്ടാനങ്ങള്‍ക്കൊടുവില്‍ ഗംഗയുടെ പുണ്ണ്യതിലമാരാന്‍  നഗ്നപാദരായ്  കാശി യിലെക്കൊഴുകുന്നവര്‍....  
വാരാണസി ബസ്സ്‌ 
രൂപം കൊണ്ടും കര്‍മ്മം കൊണ്ടും മധ്യ കാലഘട്ടത്തെ പ്രധിനിധീകരിക്കുന്ന ഞങ്ങള്‍ കയറിയ ബസ്സ്‌ കാശിയിലെക്കടുത്തു.  കാശിയിലെക്കടുക്കും തോറും തിരക്ക് കൂടുന്നു. തിക്കും തിരക്കും  ബഹളങ്ങളും. പാപികള്‍...!....പാപമോചിതര്‍...! റോഡിനിരുവശവും പൌരാണിക കെട്ടിട സമുച്ചയങ്ങള്‍.... താഴെ നിര നിരയായി കാശിയുടെ  കച്ചവടപ്പുരകള്‍.......... 

           ഗംഗ. അനാദിയായ പ്രവാഹം. കല്‍പ്പടവുകള്‍ ഇറങ്ങും മുന്‍പേ പ്രവാഹം കാണാം. ഹിമാലയ സാനുവില്‍നിന്നും ഉത്ഭവിച്ചു   ഋഷികേശും, ഹരിദ്വാറും  താണ്ടി ഹരിയാനയുടെ സമതലങ്ങളിലൂടെ  യുപിയുടെ വിരിമാറില്‍ പാപ നാശിനി യാവുന്ന കാലപ്രവാഹം. ഭയവും ഭക്തിയും പാപചിന്തകളും തളം  കെട്ടിയ ഘട്ടുകള്‍ ഗംഗയിലമരാന്‍ വെമ്പി....!
മുട്ടോളം, നെഞ്ചോളം, കഴുത്തോളം, പിന്നെ തലയും മുങ്ങവേ മോക്ഷം പ്രാപിക്കുന്ന പതിനായിരങ്ങള്‍.....!  പൂര്‍വ്വികരുടെ ഓര്‍മ്മകളായി ജലപ്പരപ്പുകളില്‍ ഒഴുകി നടക്കുന്ന തിരിനാളങ്ങള്‍...... ഭക്തിയുടെ മൂര്‍ച്ചകള്‍......!

        ജലസവാരിക്ക് ഇവിടെ ചെറിയ നൌകകള്‍ ഉണ്ട്. നിരന്നു കിടക്കുന്ന നൌകകള്‍ നല്ലൊരു കാഴ്ചയാണ്. തുഴചിലുകാര്‍ മടി വിളിക്കുന്നു. അറിയാവുന്ന ഹിന്ദിയില്‍ വിലപേശി. ഹിന്ദി ഭാഷ പരിജ്ഞാനം ആണ് ഇവിടെ മിക്കപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുക.  ഒടുക്കം ജലയാത്ര ഉപേക്ഷിച്ചു ഗംഗയിലേക്ക് നോക്കിയിരിക്കവെ മധ്യവയസ്കയും കാഴ്ചക്ക് കുലീനയുമായ ഒരു സ്ത്രീ തോളില്‍ തട്ടി: "ഹായ് ഫ്രെണ്ട്സ്.. യു ലൈക്‌ ബോട്ടിംഗ്..? വിരോധമില്ലെങ്കില്‍ എന്നോടൊപ്പം ബോട്ട് യാത്രയ്ക്ക് പോന്നോളൂ..." തുഴ്ചിലുകാര്‍ക്ക് അതത്ര ഇഷ്ടമായില്ല. അവരുടെ അനിഷ്ടങ്ങളോട് ഹിന്ദിയില്‍ അവര്‍ മറുപടി പറഞ്ഞു. 


             തുഴചിലുകാര്‍ ഇടയ്ക്ക് ഒരു ഘട്ടില്‍ നൗക അടുപ്പിച്ചു. മുകളിലെ നിലയിലുള്ള ബനാറസ് തുണിതരങ്ങളുടെ   വില്പന ശാലയിലേക്ക്  പോകാന്‍ അവര്‍ നിര്‍ബന്ധിച്ചു. ഞങ്ങള്‍ അവിടെ വെറുതെ സന്ദര്സിചാലും അവര്‍ക്ക് കമ്മീഷന്‍ കിട്ടുമത്രേ. ബനാറസ് സാരീ, കൂര്‍ത്ത...! തുണിക്കട പടിക്കെട്ടുകള്‍ക്കു മുകളില്‍ ആയതിനാല്‍ സഹയാത്രിക, ഇന്ദിര ത്രിവേദി നൌകയില്‍ തന്നെ ഇരുന്നു. കടയുടെ മട്ടുപ്പാവിലുള്ള ജാലകത്തിലൂടെ താഴേക്കു നോക്കവേ വഞ്ചിയില്‍ ഏകയായ് ഇരിക്കുന്ന  ഇന്ദിര ത്രിവേദി, ഒരു ചുമര്‍ചിത്രം പോലെ തോന്നിച്ചു. ഇന്ദിര ത്രിവേദി ദല്‍ഹി മെഡിക്കല്‍ കോളേജില്‍ അധ്യാപികയാണ്.  

          ഘ്ട്ടുകള്‍ ആണ് കാശിയുടെ പ്രത്യേകത. നിരനിരയായി അനവദി ഘട്ടുകള്‍........... പ്രയാഗ് ഘട്ട്, മാന്‍മന്ദിര്‍ ഘട്ട്, ദിഗ്പതിയ ഘട്ട്, രാനമഹല്‍ ഘട്ട്....... രാജാവും രാജ്ഞഞിമാരും പണിത ഘട്ടുകള്‍!....! ഘട്ടുകള്‍ നിറയെ കല്‍പ്പടവുകള്‍ ആണ്. തണുത്ത കല്‍പ്പടവുകള്‍.............. ഗംഗയുടെ ജലവല്ലരികള്‍ ഇനിയും തേയ്ച്ചു മായ്ച്ചു കളയാത്ത ചരിത്ര സ്ഥലികള്‍.. പടവുകളിലെ ഓലകുടിലുകള്‍ക്ക് താഴെ പൂണൂല്‍ ധരിച്ച പുരോഹിതര്‍..... അവര്‍ക്ക് മുന്നില്‍ ഈറനണിഞ്ഞു ധ്യാനനിരതരായ കുറെ മനുഷ്യര്‍.. പടവുകളിലൂടെ ഞങ്ങള്‍ നടന്നു....!  ഇന്നലകളുടെ മണം  ഘനീഭവിച്ച വഴികളില്‍ ചരിത്രായനത്തിന്റെ മുഴക്കം. പടവുകളില്‍ ഭസ്മം... വിയര്‍പ്പ്. ദൂരെ ചന്ദനവും വിറകു കൊള്ളികളും ചമതയും കത്തി യെരിഞ്ഞു പുക ആകാശതേക്ക് ഉയരുന്നുണ്ടായിരുന്നു. 

            നൌകയില്‍ കയറും  മുന്‍പ് ഗംഗയിലെക്കൊഴുക്കാന്‍ തിരി വാങ്ങിച്ചിരുന്നു. സ്നാന ഘട്ടിനു മദ്ധ്യേ നൗക നിന്നു. ഗംഗയുടെ ശാന്തമായ ഹൃത്തടം. ഇന്ദിര ത്രിവേദി ധ്യാന നിരതയായി. തിരികലോരോന്നായി ഗംഗയിലെക്കൊഴുക്കി. ഒരുപാത്രത്തില്‍ ഗംഗാ ജലം നിറച്ചു. കയ്യില്‍ കരുതിയ ഒരു തിരി ഞാനും ഒഴുക്കി......... നൌകയില്‍ നിന്നും ഇറങ്ങവേ ഇന്ദിര ത്രിവേദി പറഞ്ഞു: "വീണ്ടും കാണാം... ഇതുപോലെ എവിടെയെങ്കിലും വച്ച്..." അവര്‍ നടന്നു മറയുന്നതും  നോക്കി ഞാനും സഹ-സഞ്ചാരി അജിത്തും നിന്നു.



കാശിയുടെ സ്ഥായീ ഭാവം ഉന്മാദമാണ്‌ .
ഭക്തിയുടെയും ലഹരിയുടെയും ഉന്മാദം.  കൈവെള്ളയില്‍ ഞെരിച്ചു, ഉലയൂതി പെറുക്കി, ശ്വാസകൊശങ്ങളിലേക്ക് ആവാഹിച്ചു തലയ്ക്കു മത്തുപിടിപ്പിക്കുന്ന ലഹരി. സായാഹ്നത്തിന് കട്ടിയെരുന്നതോടെ ഘട്ടുകള്‍ക്ക് ഭ്രാന്തു പിടിക്കുകയായി.  പുകച്ചുരുലുകളായി പടവുകള്‍ ലഹരിയിലേക്ക് പ്രവേശിച്ചു തുടങ്ങി. ലഹരിയുടെ തരികള്‍ നമ്മെയും മാടി വിളിക്കുന്നു.: " ഉന്മാദ് ചാഹിയെ?... ഉന്മാദ് മിലേഗ...?" -മന്ത്ര ധ്വനികള്‍ പോലെ ചോദ്യങ്ങള്‍....    കല്പടവുകളിലെ ഓലക്കുടകള്‍ക്ക് കീഴെ, യു. പിയിലെ യൗവനങ്ങള്‍  മലര്‍ന്നു കിടന്നു. ലഹരിയുടെ ചുവന്ന കണ്ണുകളില്‍ ആനന്ദ ധാര ഒഴുകി. ഭക്തിയുടെ തളര്‍ച്ചയില്‍ മിഴികള്‍ കൂമ്ബിയടഞ്ഞു. ഭക്തിയും ലഹരിയും ഇഴചേര്‍ന്നു ഏകദ്രുമമായ കല്പനകള്‍ ഇറ്റി  വീഴുന്നു. എല്ലാറ്റിനും സാക്ഷിയായി ഗംഗാ പ്രവാഹം. 




by: Gireesh Peruvana
gireeshedavarad@gmail.com