ഈറോഡില്‍ നിന്നും ബസ്സുകയറി സത്യമംഗലം എത്തുമ്പോൾ ഉച്ചയോടു അടുത്തിരുന്നു. പച്ചരി ചോറും അവിയലും പൊതിയാന ഇല/ മല്ലിയില ചമ്മന്തിയും മോരും കൂട്ടി സുഭിക്ഷം ഊണ് കഴിച്ചു. സത്യമംഗലം വീരപ്പന്റെ നാടാണ്. കാട്ടുകൊള്ളകാരൻ വീരപ്പാൻ! വീരപ്പനെ ഞാൻ ആദ്യം കേള്ക്കുന്നത് / വായിക്കുന്നത് എന്റെ കുട്ടികാലത്ത് അമ്മാവന്‍ സ്ഥിരമായി വരുത്താറുള്ള 'കേരള ശബ്ദം' വാരികയിലാണ്. അന്നതൊരു ബാലരമ കഥപോലെ ഒരു ത്രില്ലിംഗ് സംഭവങ്ങള് ആയിരുന്നു. പിന്നീടാണ് അതിന്റെ ഭീകരത മനസ്സിലായത്. പക്ഷെ ഞാനടങ്ങുന്ന നമ്മൾ വീരപ്പനെ കുറിച്ച് കേട്ടതൊക്കെ ശരിയാണോന്നു ഇപ്പോഴും തര്ക്ക വിഷയം തന്നെ...
സത്യമംഗലം നഗരത്തിലൂടെ നടക്കുമ്പോള് ഇമ്മാതിരി ചിന്തകളൊക്കെ വരിക സാധാരണം. എല്ലാവര്ക്കും വീരപ്പണ്ണനെ അറിയാം. കഥകളരിയാം. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഭാര്യയേയും കുടുംബത്തെയും അറിയാം...! കഥകളതിസാഗരം...!!!
അടുത്ത ബസ്സില് അള്ളിപ്പിടിച്ചു കയറി ഞങ്ങള് സത്യമംഗലം വനാന്തരത്തിലേക്ക് നീങ്ങി. അത്യന്തം രസകരമായ യാത്ര. പശ്ചിമഘട്ടമേഖലയിലൂടെ ബസ്സ് പാഞ്ഞു. നാട്ടില് പശ്ചിമഘട്ട വിഷയം പുകയുകയാണ്. ഇവിടെ അതൊന്നും അറിയില്ല. മുല്ലച്ചെടി കൃഷിയുടെ നീണ്ട തോട്ടങ്ങള്.. പിന്നെയും എന്തൊക്കെയോ പൂച്ചെടി തോട്ടങ്ങള്...! ഉച്ച നേരം ആയിരുന്നിട്ടും ചെറിയ തണുപ്പ്...
ബസ്സിലെ തിരകൊഴിഞ്ഞു. തീര്ത്തും ഗ്രാമീണരായ കുറച്ചുപേര് മാത്രം അവശേഷിച്ചു. ബസ്സ് വനമെഖലയിലൂടെ പാഞ്ഞു.... ഒടുക്കം ഒരു വനഗ്രാമത്തിലു ഇറങ്ങി.
സത്യമംഗലം വനമേഖലയിലെ ഗ്രാമസൌന്ദര്യം വാക്കുകളിലോതുങ്ങില്ല. ചായ കുടിച്ചു. നാട്ടു വര്ത്തമാനങ്ങള് പറഞ്ഞു. വീരപ്പാൻ മരിച്ചത് മുതല് അന്ന്യന്മാരെ ഇവര് പേടിക്കുന്നില്ല...! ഞങ്ങളീ നിൽക്കുന്നിടത്തും വീരപ്പാൻ വന്നിട്ടുണ്ടാവാം... ഈ തട്ടുകടകളില് നിന്നും ബജിയും ചായയും കഴിച്ചിട്ടുണ്ടാവാം...! ആലോചിക്കുമ്പോള് ഒരു കാലം മൊത്തമായി തലയിലൂടെ വണ്ടിയോടിച്ചു പോയി....!
ഭവാനി പുഴയും, കൈവഴികളും, ഡാം രിസർവൊയരും, ഒക്കെയായി മീന്‍ പിടിച്ചു ജീവിക്ക്ന്നവരാണ് ഇവിടുത്തെ മിക്ക കുടുംബങ്ങളും. പിടിച്ച മീനുകള് ജീവനോടെയും അല്ലാതെയുമായി ഇവരിവിടെ വില്പനയ്ക്ക് വച്ചിട്ടുണ്ട്. വെളിയിലുള്ളവര് വളരെ ലാഭത്തില് ഇവിടെ വന്നു മീനു വാങ്ങിക്കുന്നു...! ആവശ്യക്കാര്ക്ക് ഇഷ്ടാനുസരണം മുളകിട്ട് വേവിച്ചും, കറിവച്ചും, തീയില് ചുട്ടെടുത്തും, ഫ്രൈ ചെയ്തും, പൊള്ളിച്ചും ഒക്കെ ഇവര് നല്കുന്നു....!
നല്ല ഒന്നാംതരം പുഴമീന്! വായില് ഭാവാനിപ്പുഴയിലെ വെള്ളം മൊത്തം നിറഞ്ഞു. ആര്ത്തിയോടെ സകലതരത്തിലും മീനു പ്രെപേര് ചെയ്യാൻ പറഞ്ഞു. മീന്‍ വേവുന്നത് വരെ കാത്തിരുന്ന ആ കുറച്ചു മിനിട്ടുകള് ഹെന്റെ സുഹൃത്തേ, അസഹ്യമായിരുന്നു....!
വീരപ്പാൻ കാട്ടുമുയലിനെയും മാനിനേയും മ്ലാവിനെയുമൊക്കെ കരിവച്ചും പൊരിച്ചും തിന്ന സ്ഥലത്തിരുന്നു, തല്ക്കാലം മീനാണ് തിന്നുന്നതെങ്കിലും അപാര രുചി തന്നെയായിരുന്നു..!
വീരപ്പനുണ്ടായിരുന്നെങ്കില് എന്നെയും സുഹൃത്ത് സുനുവിനെയും വല്ല കാട്ടുപോത്തിനെയോ മറ്റോ ചുട്ടു തന്നു സത്കരിചേനെ...! വീരപ്പാ നിനക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍..!!!!
by- GIREESH PERUVANA
https://www.facebook.com/gireeshperuvana



No comments:
Post a Comment